മാരിവിൽ പ്രണയലേഖനങ്ങൾ – 4
തണുത്തുറഞ്ഞുപോയൊരു സൂര്യനാണ് ഞാൻ. ജീവനുണ്ടായിട്ടും ശവപ്പെട്ടിയലടയ്ക്കപ്പെട്ടവൻ. പകലുണ്ടായിട്ടും ഉദിക്കനാകാതെ പോയവൻ. എന്റെ ചക്രവാളം ശൂന്യമാണ്. എന്റെ ചക്രവാളം ശൂന്യമാണ്. വിഷാദത്തിന്റെ ശൈത്യകാലത്ത് ഞാനകേനാണ്. വിടരാൻ പൂക്കളോ കൂടെത്താൻ കിളികളോയില്ലാ… വിഷാദത്തിന്റെ ശൈത്യകാലത്ത് ഞാൻ മൃതനുമാണ്.
ചന്ദ്രന്റെ ഒരു കഷ്ണവും അവിടെ കുറച്ച് വെളിച്ചവും അവശേഷിക്കുന്നുണ്ട്. അതി കഠിനമായ ഈ രാത്രി തള്ളിനീക്കാൻ അത് മതിയാകില്ല. അത്രയേറെ ഇരുട്ട് നിറഞ്ഞതാണല്ലോ രണ്ടും മൂന്നും യാമങ്ങൾ. ഒരുപക്ഷെ ഇരുട്ട് പകലിനെയും വിഴുങ്ങികളഞ്ഞേക്കാം. അങ്ങനെയെങ്കിൽ എനിക്കെന്തിനീ കണ്ണുകൾ. സ്വപ്നങ്ങളിൽ പോലും ഇരുളാണ്…
കണ്ണടഞ്ഞിട്ടില്ലായെങ്കിലും എനിക്ക് കാണാനാകുന്നില്ല. കാതടഞ്ഞിട്ടില്ല, എന്നിട്ടും കേൾക്കാനാകുന്നില്ല….
എന്റെ ഇന്ദ്രിയങ്ങളെ തൊട്ടുണർത്താൻ ഇനിയെന്നാണ് ഇവിടെ വസന്തം വിരിയുക. വിഷാദത്തിന്റെ ശൈത്യകാലത്ത് നിന്ന് ആരാണ് എന്നെ പ്രണയത്തിന്റെ വസന്തകാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുക. തണുത്തുറഞ്ഞുപോയ അവസ്ഥയിൽ നിന്ന് ആരെന്നെ ഉരുക്കിയുണർത്തും?